മതത്തിന്റെ പേരിൽ രാജ്യം വെട്ടിമുറിച്ച് പാകിസ്ഥാൻ ഉണ്ടാക്കാൻ മുസ്ളീം ലീഗിനെ സഹായിച്ച കമ്യൂണിസ്റ്റ് പാർട്ടി!

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ "രഹസ്യ" ബ്രിട്ടീഷ് ദാസ്യത്വവും ദേശവിരുദ്ധതയും ചരിത്ര രേഖകൾ അനാവരണം ചെയ്ത് നിരവധി തവണ വ്യക്തമാക്കപ്പെട്ടതാണ്. അതോടൊപ്പം മതത്തിന്റെ പേരിൽ രാജ്യത്തെ വെട്ടിമുറിച്ച് പാകിസ്ഥാൻ രൂപീകരിക്കാൻ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി കാണിച്ച ഉത്സാഹവും വെളിവാക്കിയതാണ്.

ദശലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ രാജ്യവിഭജനത്തിലൂടെ മുസ്ലീങ്ങൾക്കായി ഒരു രാജ്യ രൂപീകരണത്തെ പിന്തുണച്ച കമ്യൂണിസ്റ്റ് പാർട്ടിയുടെ മറ്റൊരു തെളിവ് കൂടെ ഇവിടെ കൊടുക്കുന്നു.
HOME_POLITICAL_I_1944_NA_F-51-8_KW_PART-2 നമ്പരും News from India എന്ന പേരുമുള്ള ഫയലിലെ 69 ആം പേജിലാണ് മുസ്ലീങ്ങൾക്കായി 1944 മുതൽക്കേ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി ശബ്ദമുയർത്തിയിരുന്നു എന്ന തെളിവുള്ളത്. കോൺഗ്രസും മുസ്‌ലിം ലീഗും തമ്മിലുള്ള അഭിപ്രായവത്യാസത്തിന്മേൽ സെപ്റ്റംബർ 28-ൽ അന്നത്തെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന പി.സി.ജോഷിയുടെ വാക്കുകളാണ് ചുവടെ കൊടുക്കുന്നത്.
"അവരുടെ അഭിപ്രായ വത്യാസത്തിൽത്തന്നെ അതിനുള്ള പരിഹാരത്തിന്റെ വിത്തുകളുണ്ട്. ബ്രിട്ടീഷ് ഭരണത്തിനെതിരെ മുഴുവൻ ഇന്ത്യയുടെയും അവകാശത്തിനായി കോൺഗ്രസ് അവകാശപ്പെടുന്നതുപോലെ മുസ്ലീങ്ങൾക്ക് മാതൃരാജ്യത്തിന്റെ ഉടമകൾ ആകാനുള്ള ജനാധിപത്യത്തിനായാണ് പാകിസ്ഥാൻ വാദമെന്ന് മുസ്‌ലിം ലീഗ് നേതൃത്വം വിശദീകരിക്കാതെ കോൺഗ്രസും ബാക്കി രാജ്യവും പാകിസ്ഥാനെ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കേണ്ട. ആ അവകാശം, തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന ആളുകൾ രൂപീകരിക്കുന്ന ഭരണഘടനാ സഭ മുഖാന്തരം നടപ്പിലാക്കാം. ചില പ്രധാനപ്പെട്ട വിഷയങ്ങളിൽ ജിന്ന സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. പാകിസ്ഥാനിലെ ജനം അവരുടെ രാജ്യത്തെ എങ്ങനെ നയിക്കണം എന്ന് തീരുമാനിക്കും എന്നത് മനസ്സിലാക്കാനായാൽ, ആത്മാർത്ഥതയുള്ള ഒരു ഇന്ത്യക്കാരനും ഇത് മുസ്ലീങ്ങളുടെ മാത്രം ആവശ്യമാണെന്ന് കരുതി തള്ളിക്കളയില്ല."
സംഘടിത മതത്തിനെ സമർത്ഥമായി ഉപയോഗിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി ആരംഭിച്ചത് ഈയിടെ അല്ല എന്നതുകൂടി ഇതിലൂടെ വായിച്ചെടുക്കാം..

Comments