കമ്യൂണിസ്റ്റ് പാർട്ടി-ബ്രിട്ടീഷ് രഹസ്യധാരണ ഇല്ലാതാവുന്നു: മതത്തിന്റെ പേരിൽ രാജ്യം വെട്ടിമുറിക്കാൻ കൂട്ടുനിന്ന കമ്യൂണിസ്റ്റ് പാർട്ടി!

 :::::കമ്മിചരിതം: പരാജയപ്പെട്ട രക്തരൂക്ഷിത വിപ്ലവം:::::

ലോകത്തെവിടെയായാലും കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ഒരൊറ്റ നയമേയുള്ളൂ. അത് അധികാരം പിടിച്ചെടുക്കുക എന്നതാണ്. കമ്യൂണിസം എന്ന ആശയത്തെ മോഹനവാഗ്ദാനരൂപത്തിൽ അവതരിപ്പിച്ചാൽ, നിർദ്ധനരും നിരക്ഷരരുമായ കർഷകരെയും തൊഴിലാളികളെയും കൂടെക്കൂട്ടാൻ എളുപ്പമാണെന്നും അതിലൂടെ അധികാരം പിടിച്ചെടുക്കാം എന്നതുമാണ് തന്ത്രം. അധികാരം അട്ടിമറിയിലൂടെയും സായുധ പോരാട്ടത്തിലൂടെയും നേടിയെടുക്കുംവരെ വിവിധ അടവുനയങ്ങൾ സ്വീകരിക്കുകയും ചെയ്യും.
സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം, മതനിരപേക്ഷത തുടങ്ങി എല്ലാ മുദ്രാവാക്യങ്ങളും താൽക്കാലിക നിലപാടുകൾ മാത്രമാണ്. പാർട്ടിക്ക് ഏകാധിപത്യ അധികാരം ലഭിച്ചാൽ ഉടൻ ഇതെല്ലാം ഉപേക്ഷിക്കും. റഷ്യൻ വിപ്ലവത്തിന് കൂടെക്കൂട്ടിയ കർഷകർക്കും തൊഴിലാളികൾക്കും അധികാരം നേടിയശേഷം പട്ടിണിക്കും കമ്യൂണിസ്റ്റ് അധികാരികളുടെ വെടിയുണ്ടകൾക്കും ഇരയാകേണ്ടിവന്നു എന്നത് ചരിത്രം! കമ്യൂണിസ്റ്റ് അധികാരം ലഭിച്ച, നിലനിൽക്കുന്ന ഒരു രാജ്യത്തും മറ്റ് രാജ്യങ്ങളിലെ പുരോഗമന മുദ്രാവാക്യങ്ങൾ ഉണ്ടാകാറില്ല എന്നത് ശ്രദ്ധേയമാണ്. അതായത് കമ്യൂണിസം എന്നത്, അധികാരം പിടിക്കാനായുള്ള ടൂൾ മാത്രമാണ്.
വിഷയത്തിലേയ്ക്ക് വരാം..
സ്വാതന്ത്ര്യസമരകാലത്ത് കമ്യൂണിസ്റ്റ് പാർട്ടി പരിശ്രമിച്ചത് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയായിരുന്നില്ല. സോവിയറ്റ് യൂണിയന്റെ സഹായംകൊണ്ട് അധികാരം അട്ടിമറിക്കാം എന്നതിനുമാത്രമാണവർ ശ്രമിച്ചത്. 1942 മുതൽ സോവിയറ്റ് താല്പര്യങ്ങൾ സംരക്ഷിക്കാൻ ബ്രിട്ടന്റെ ദാസ്യപ്പണി സന്തോഷത്തോടെ ചെയ്തതും അവരിൽനിന്നോ അവർ ഏൽപ്പിച്ചിട്ടുപോകുന്ന ഇന്ത്യൻ സർക്കാരിൽനിന്നോ അധികാരം പിടിക്കാനാവും എന്ന മോഹത്തിലാണ്. പക്ഷെ സർദാർ വല്ലഭായി പട്ടേൽ എന്ന ഉരുക്കുമനുഷ്യൻ കമ്യൂണിസ്റ്റുകാരെയും അവരുടെ സായുധയുദ്ധത്തെയും അടിച്ചമർത്തി. ഒടുവിൽ അട്ടിമറി മോഹങ്ങൾ ഉപേക്ഷിച്ച് ജനാധിപത്യമാർഗ്ഗത്തിൽ എത്താൻ നിര്ബന്ധിതരായി. ചില കമ്യൂണിസ്റ്റ് ഘടകങ്ങൾ ഇന്നും ആയുധങ്ങളും കൂട്ടക്കൊലപാതകങ്ങളും നയിച്ച് പൊതുസമൂഹത്തിൽനിന്ന് അകന്ന് കഴിയുന്നു.
രാജ്യം സ്വാതന്ത്ര്യത്തിലേക്ക് നീങ്ങിയ കാലഘട്ടത്തിൽ കമ്യൂണിസ്റ്റുകാർ നടത്തിയ ബഹുമുഖ കുതന്ത്രങ്ങളെക്കുറിച്ചുള്ള തെളിവുകളാണ് കേരളീയം ഈ പോസ്റ്റിൽ നിരത്തിയിരിക്കുന്നത്. രാജ്യത്തിനെ മതത്തിന്റെ പേരിൽ പല കഷണങ്ങളായി വെട്ടിമുറിക്കാൻ മുസ്ളീം ലീഗുമായി കൂട്ടുകൂടിയതിന്റെയും, രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളുടെ അധികാരം സായുധ ആക്രമണത്തിലൂടെ പിടിക്കാൻ ശ്രമിച്ചതും, ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചതും, കലാപങ്ങൾ പടർത്താനായി കള്ളവാർത്തകൾ പടച്ചുവിട്ടതും, സർക്കാർ കമ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചതും ഒക്കെയാണ് താഴെ വിവരിച്ചിരിക്കുന്നത്.
<<<കമ്യൂണിസ്റ്റുകാരെ ബ്രിട്ടീഷുകാർ അകറ്റുന്നു>>>
1944 തുടക്കമായപ്പോഴേയ്ക്കും കമ്യൂണിസ്റ്റുകാരുടെ തന്ത്രങ്ങളെക്കുറിച്ച് ബ്രിട്ടീഷുകാർ കൂടുതൽ ബോധവാന്മാരായിക്കഴിഞ്ഞിരുന്നു. ബ്രിട്ടീഷ് സൈന്യത്തോട് കമ്യൂണിസ്റ്റുകാർ ഒട്ടിനിൽക്കുന്നത് സൈനിക പരിശീലനവും ആയുധങ്ങളും സ്വായത്തമാക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് അവർ തിരിച്ചറിഞ്ഞു. തൽക്കാലത്തേക്ക് പേടിക്കേണ്ടതില്ലെങ്കിലും ഭാവിയിൽ ഇവരെ സൂക്ഷിക്കേണ്ടിവരുമെന്ന് ഇന്റലിജൻസ് രേഖകൾ ബ്രിട്ടീഷ് സർക്കാരിനെ അറിയിച്ചു. (തെളിവ്-1)
പിന്നീട് യുദ്ധമുഖത്ത് നിന്ന് കമ്യൂണിസ്റ്റുകാരെ ഒഴിവാക്കി സഹായവേലകളിൽ മാത്രമാക്കി ബ്രിട്ടീഷ് സർക്കാർ നിജപ്പെടുത്തി.
1944 ജൂൺ മാസമായപ്പോൾ രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ്-സോവിയറ്റ് സഖ്യം മുന്നേറ്റത്തിന്റെ പാതയിൽ എത്തിയിരുന്നു. അതോടെ കമ്യൂണിസ്റ്റുകാരുടെ "ദാസ്യവേല" ബ്രിട്ടീഷ് സർക്കാരിന് ആവശ്യമില്ലാതെയായി. അതുവരെ ഇന്ത്യൻ കമ്യൂണിസ്റ്റുകാർക്ക് നൽകിയിരുന്ന സഹായങ്ങളും ആനുകൂല്യങ്ങളും ഇനിമുതൽ നൽകേണ്ടതില്ല എന്ന് ബ്രിട്ടീഷ് സർക്കാർ എല്ലാ പ്രവിശ്യാ സർക്കാറുകൾക്കും നിർദ്ദേശം നൽകി. കമ്യൂണിസ്റ്റ് പാർട്ടി ദുർബലമാകുന്നു എന്നും അതിനാൽ അവരെ എതിർത്ത് കൂടുതൽ വളർത്തേണ്ടതില്ല എന്നും ബ്രിട്ടീഷ് സർക്കാർ വിലയിരുത്തി. (തെളിവ്-2)

ലോകത്തെ കമ്യൂണിസ്റ്റ് സംവിധാനത്തെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവന്ന് ലോകം മുഴുവൻ നിയന്ത്രിക്കാനായി സോവിയറ്റ് യൂണിയൻ രൂപീകരിച്ച "കമ്യൂണിസ്റ്റ് ഇന്റർനാഷണൽ", സഖ്യകക്ഷിയായിരുന്ന ഫാസിസ്റ്റ് ജർമ്മനി ആക്രമിച്ചതോടെ പ്രതിസന്ധിയിലായിരുന്നു. ബ്രിട്ടന്റെ സമ്മർദ്ദത്തിന് വഴങ്ങി അതിനെ സോവിയറ്റ് യൂണിയന് ഉപേക്ഷിക്കേണ്ടിയും വന്നിരുന്നു. എന്നാൽ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചശേഷം കോമിൻടേൺ സംവിധാനത്തിനെ "കോമിൻഫോം" എന്നപേരിൽ സോവിയറ്റ് യൂണിയൻ പുനരവതരിപ്പിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്ന കാലഘട്ടത്തിൽ,
അധികാരം പിടിക്കാനായി ഇന്ത്യൻ കമ്യൂണിസ്റ്റുപാർട്ടിയെ സഹായിച്ചത് "കോമിൻഫോം" ആയിരുന്നു. അതുസംബന്ധിച്ച തെളിവുകളിൽ താഴെ കൊടുത്തിട്ടുണ്ട്.
<<<കമ്യൂണിസ്റ്റ് പാർട്ടി ഒറ്റപ്പെടുന്നു>>>
ഇതിനിടയിൽ കോൺഗ്രസിൽ നിന്നും കമ്യൂണിസ്റ്റുകാരെ പുറത്താക്കി. കമ്യൂണിസ്റ്റുകാരുടെ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് വിശദീകരണം കോൺഗ്രസ് വർക്കിംഗ് കമ്മറ്റി ആവശ്യപ്പെട്ടെങ്കിലും കോൺഗ്രസ് പുറത്താക്കട്ടെ എന്നും അതിലൂടെ കോൺഗ്രസ് ഫാസിസ്റ്റ് പ്രസ്ഥാനമാണെന്ന് ആരോപിക്കാം എന്നുമായിരുന്നു കമ്യൂണിസ്റ്റുകാർ കരുതിയിരുന്നത്. അത്രയ്ക്ക് തരംതാണ കമ്യൂണിസ്റ്റ് കളികൾ ഇന്ത്യയിൽ വിലപ്പോകില്ല എന്നും ബ്രിട്ടീഷ് രേഖകളിലെ ഡിസംബർ 24, 1945-ലെ പത്രവാർത്തയിൽ വിശദീകരിക്കുന്നു. (തെളിവ്-3)


ഇതോടൊപ്പം തന്നെ, സുഭാഷ് ചന്ദ്രബോസ് നയിച്ചിരുന്ന ഇന്ത്യൻ നാഷണൽ ആർമ്മിയുമായുള്ള കമ്യൂണിസ്റ്റുകാരുടെ സംഘട്ടനങ്ങളുടെ കൂടുതൽ ചിത്രവും നമുക്ക് ലഭിക്കുന്നുണ്ട്. ഐഎൻഎയുടെ റാലികൾ തടസ്സപ്പെടുത്താൻ കമ്യൂണിസ്റ്റുകാർ ശ്രമിച്ചതിന്റെയും മഹാറാലിക്കുശേഷം കമ്യൂണിസ്റ്റ് പാർട്ടിയുടെ ഓഫീസ് ഐഎൻഎക്കാർ തകർത്തതുമായുള്ള വാർത്തകൾ ഈ രേഖകളിൽ വിവരിച്ചിരിക്കുന്നു. ഇന്ന് കമ്യൂണിസ്റ്റുകാരുടെ വീര പുരുഷന്മാരുടെ ലിസ്റ്റിൽ സുഭാഷ് ചന്ദ്രബോസുമുണ്ട് എന്നത് സ്വാഭാവിക കമ്യൂണിസ്റ്റ് തന്ത്രമാണ്.
<<<രാജ്യത്തെ വെട്ടിമുറിക്കാനുള്ള കമ്യൂണിസ്റ്റ് നയം>>>
എന്നാൽ ഈ രേഖകൾ വിവരിക്കുന്ന ഏറ്റവും വലിയ കമ്യൂണിസ്റ്റ് ചതി ഇതല്ല. കമ്യൂണിസ്റ്റുകാർ സ്വാതന്ത്ര്യലബ്ധിയുടെ സാഹചര്യത്തിൽ 16 കഷണങ്ങളായി വിഭജിക്കണം എന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. അതിൽ ചിലതിന്റെ എങ്കിലും അധികാരം പിടിക്കാം എന്നതായിരുന്നിരിക്കാം അവരുടെ തന്ത്രം. ഈ രേഖകളിലൂടെ, മുസ്ളീം ലീഗിന്റെ പാകിസ്ഥാൻ രൂപീകരിക്കാനുള്ള ആവശ്യത്തിലും അവരുടെ ഹിന്ദു കൂട്ടക്കൊലപാതകങ്ങൾ നിറഞ്ഞ കലാപങ്ങളിലും കമ്യൂണിസ്റ്റ് പാർട്ടി പിന്തുണച്ചിരുന്നു എന്നത് വ്യക്തമാകുന്നു.
"ചീഞ്ഞളിഞ്ഞ മുസ്ളീം ലീഗുമായുള്ള കമ്യൂണിസ്റ്റുകാരുടെ അവിശുദ്ധ ബന്ധത്തെക്കുറിച്ചും അതിൽ കുഴപ്പങ്ങളുണ്ട്" എന്നും ഈ രേഖകളിൽ വിശദീകരിച്ചിരിക്കുന്നു. 1942-43 സമയത്ത് ബ്രിട്ടീഷുകാരെ സഹായിക്കാനായി ഹിന്ദു-മുസ്ളീം ഐക്യത്തിനായും ദേശീയ ഐക്യത്തിനായും പരിപാടികൾ സംഘടിപ്പിച്ച കമ്യൂണിസ്റ്റ് പാർട്ടിയാണ് പിന്നീട് ഈ നിലപാട് സ്വീകരിച്ചത് എന്നോർക്കണം! (തെളിവ്-4)
പിന്നീടങ്ങോട്ട് കമ്യൂണിസ്റ്റ് പാർട്ടിയും മുസ്ളീം ലീഗും പരസ്യമായും രഹസ്യമായും സഹകരിച്ച് നീങ്ങിയെന്ന് വിവിധ തെളിവുകൾ വ്യക്തമാക്കുന്നു. 1946 ഏപ്രിലിലെ കട്ടക്ക് പ്രദേശത്തെ ദ്വൈവാര റിപ്പോർട്ടിൽ മുസ്ളീം ലീഗുകാർ കമ്യൂണിസ്റ്റുകാരെ സഹായിച്ചിരിക്കുന്നതും വ്യക്തമാക്കിയിരിക്കുന്നു. ഇതേസംബന്ധിച്ച് കൂടുതൽ തെളിവുകൾ താഴെയും വിവരിച്ചിട്ടുണ്ട്. (തെളിവ്-5)
<<<അധികാരം കൈപ്പിടിക്കരികിൽ>>>
1946 പകുതിക്കുശേഷം ബ്രിട്ടീഷുകാർ വിട്ടുപോകും മുമ്പ്, രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുകയും ജവഹർലാൽ നെഹൃവിന്റെ കീഴിൽ സർക്കാർ നിലവിൽ വരികയും ചെയ്തു. രാജ്യത്തിൽ പൂർണ്ണ അധികാര കൈമാറ്റം നടക്കുന്ന വേളയിൽ സായുധവിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുക്കണം എന്ന ബോദ്ധ്യത്തിൽ പാർട്ടി എത്തിയിരുന്നു. ബ്രിട്ടീഷുകാർ പൂർണ്ണ അധികാരം കൈമാറുന്നു എന്ന വിവരം ഇന്ത്യയിൽ ആദ്യം അറിഞ്ഞത് കമ്യൂണിസ്റ്റ് പാർട്ടി ആണെന്ന് താഴെയുള്ള ഒരു തെളിവ് വിവരിച്ചിരിക്കുന്നു.
ഹംഗറിയിൽ 1946-ൽ സോവിയറ്റ് യൂണിയന്റെ സഹായത്തോടെ കമ്യൂണിസ്റ്റുകാർക്ക് അധികാരം പിടിച്ചെടുക്കാനായെന്ന വാർത്ത അവരെ ഹരം കൊള്ളിച്ചിരുന്നു. റഷ്യൻ വിപ്ലവത്തിന്റെ വഴിപിന്തുടർന്ന് അധികാരം പിടിച്ചെടുക്കാമെന്ന വിശ്വാസം വിവിധ പ്രദേശങ്ങളിലെ പാർട്ടി ഘടകങ്ങൾക്ക് ലഭിക്കുകയും അതിന്റെ ആദ്യപടി എന്ന നിലയിൽ രാജ്യത്തുടനീളം അരാജകത്വം സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമം പാർട്ടി നടത്തി. ഒരു ഭാഗത്ത് വിഭജനം ആവശ്യപ്പെട്ടുകൊണ്ട് മുസ്ളീം ലീഗ് നേതൃത്വം കൊടുത്ത വർഗീയ കലാപം നടക്കുമ്പോൾ സമാന്തരമായുള്ള പാർട്ടിയുടെ സായുധ കലാപം റഷ്യൻ വിപ്ലവത്തിന് സമാനമായ സാഹചര്യം ഉണ്ടാക്കുമെന്ന് പാർട്ടി കണക്കുകൂട്ടി.
<<<കലാപങ്ങൾ ആസൂത്രണം ചെയ്യുന്നു>>>
രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് ദാസ്യപ്പണിയുടെ ഭാഗമായി തൊഴിലാളി സമരങ്ങൾ അവസാനിപ്പിക്കാൻ പാർട്ടി മുൻകൈ എടുത്തപ്പോൾ., സ്വാതന്ത്ര്യം ലഭിക്കുമെന്ന സാഹചര്യം വന്നപ്പോൾ നേർവിപരീതമായി പാർട്ടി പ്രതികരിച്ചു. നാട്ടിലുടനീളം അരാജകത്വവും നിയമസംവിധാനം ഇല്ലായ്മയും പടർത്തി സായുധ വിപ്ലവത്തിന് കോപ്പുകൂട്ടാനായി പാർട്ടിയുടെ ഘടകങ്ങളായ പത്രമാദ്ധ്യമങ്ങളിലൂടെ തൊഴിലാളികളെയും ജനങ്ങളെയും ഭയപ്പെടുന്ന വാർത്തകൾ പടച്ചുവിട്ടുകൊണ്ടിരുന്നു. ഇതേക്കുറിച്ചുള്ള സർക്കാർ കത്തും പ്രകോപനപരമായ വാർത്തകളും ശ്രദ്ധിക്കുക. (തെളിവ്-6)
(തെളിവ്-7)
(തെളിവ്-8)
സർക്കാർ അവർക്കെതിരെ നടപടി സ്വീകരിക്കുകയും അതിനെതിരെ അന്നത്തെ പാർട്ടി സെക്രട്ടറി പിസി ജോഷി ആഭ്യന്തര മന്ത്രി സർദാർ വല്ലഭായി പട്ടേലിന് കത്തെഴുതുകയും ചെയ്തു. (തെളിവ്-9)


<<<കൽക്കട്ട തീസസ്>>>
അപ്പോഴേയ്ക്കും ഇന്ത്യ സ്വാതന്ത്ര്യം നേടിയിരുന്നു. ജനങ്ങൾ ഒറ്റക്കെട്ടായി കോൺഗ്രസിനൊപ്പം അണിനിന്നതുകൊണ്ടും അധികാരം പാർട്ടിക്ക് ലഭിച്ചില്ല എന്നതുകൊണ്ടും ആ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ തള്ളിക്കളയാനാണ് പാർട്ടി തീരുമാനിച്ചത്. സോവിയറ്റ് സഹായത്തോടെ അധികാരം പിടിക്കാനുള്ള തന്ത്രങ്ങളാണ് പാർട്ടി അക്കാലത്ത് നടത്തിയത്. അതിൻ്റെ ഭാഗമായി സോവിയറ്റ് യൂണിയന് അനഭിമതനായി മാറിയ പി.സി ജോഷി പാർട്ടിയിൽ നിന്നും തഴയപ്പെട്ടു.
1948 ലെ രണ്ടാം പാർട്ടി കോൺഗ്രസിൽ പുതിയ നയം രണദേവ് അവതരിപ്പിച്ചു. അട്ടിമറിയിലൂടെയും കൂട്ടക്കൊലയിലൂടെയും അധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ "സായുധവിപ്ലവം" പാർട്ടിയുടെ പ്രഖ്യാപിത നയമാക്കിമാറ്റി. അപ്പോൾ മാത്രമാവും പാർട്ടി, തങ്ങളുടെ യഥാർത്ഥ നയം "കൽക്കട്ട തീസസ്" എന്ന പേരിൽ കുപ്രസിദ്ധമായ നയത്തിലൂടെ വെളിവാക്കിയത്. പാർട്ടി രണദേവിനെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
<<<സോവിയറ്റ്-ഇന്ത്യൻ കമ്യൂണിസ്റ്റ് അട്ടിമറി ശ്രമങ്ങൾ>>>
ഇത്തരത്തിലുള്ള ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി - സോവിയറ്റ് നിഗൂഢ ബന്ധങ്ങളെക്കുറിച്ച് അറിയാനായി സർദാർ വല്ലഭായി പട്ടേലിന് ഒക്ടോബർ 21, 1947 -ന് ബി.എസ് ഗിലാനിയിൽനിന്നും ലഭിച്ച 5 പേജുള്ള ഇന്റലിജൻസ് റിപ്പോർട്ട് വായിക്കണം. (തെളിവ്-10)




അതിൽനിന്നും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി എന്നത് സോവിയറ്റ് യൂണിയന്റെ ഒരു ഘടകം മാത്രമാണെന്ന് മനസ്സിലാക്കാം. പാർട്ടിക്ക് ദേശീയമായ ഒരു താല്പര്യവും ഇന്ത്യയിലില്ല എന്നത് വ്യക്തമായി ഈ രേഖകൾ സൂചിപ്പിക്കുന്നു. രാജ്യത്തെ മതത്തിന്റെ പേരിൽ വെട്ടിമുറിക്കാനുള്ള മുസ്ളീം ലീഗിന്റെ നിലപാടുകളെ പിന്തുണയ്ക്കാനായി കമ്യൂണിസ്റ്റ് പാർട്ടി പലതരത്തിലുള്ള നീക്കങ്ങൾ നടത്തി. മുസ്ലീങ്ങളായ പാർട്ടി അംഗങ്ങൾ മുസ്‌ലിം ലീഗിൽ അംഗമായി പാകിസ്ഥാനുവേണ്ടി പ്രവർത്തിച്ചു എന്നതും മുസ്ലീങ്ങൾ അല്ലാത്ത പാർട്ടിക്കാർ സർക്കാരിന്റെ രഹസ്യരേഖകൾ കൈമാറി എന്നതും സൂചിപ്പിക്കുന്നത് പാർട്ടിയുടെ "മതനിരപേക്ഷ" നിലപാടുകൾ അന്നും ഇന്നും കപടമാണ് എന്നുതന്നെയാണ്.
ഇന്ത്യയെ വിഭജിക്കാനുള്ള ബ്രിട്ടീഷ് തീരുമാനം ഇന്ത്യയിൽ എത്തിയതുതന്നെ കമ്യൂണിസ്റ്റുകാർ മുഖേന ആയിരുന്നു എന്നൊരു ഗുരുതര ആരോപണവും ഈ രേഖകളിൽ കാണാനാവും. കമ്യൂണിസ്റ്റ്-ബ്രിട്ടീഷ് രഹസ്യധാരണയുടെ അന്തർധാര എത്രമാത്രം ശക്തമായിരുന്നു എന്നത് ഇത് സൂചിപ്പിക്കുന്നു. കൂടാതെ ഇന്ത്യയെ വിഭജിക്കുന്നതിൽ കമ്യൂണിസ്റ്റുകാർ എത്രമാത്രം പങ്കുവഹിച്ചു എന്നതിനെക്കുറിച്ച് കൂടുതൽ വിവരണങ്ങൾ ആ രേഖകളിൽ ലഭ്യമാണ്. സ്വാതന്ത്ര്യലബ്ധിയെക്കുറിച്ചും വിഭജനത്തെക്കുറിച്ചും വ്യക്തമായ ധാരണ വളരെ നേരത്തെ കിട്ടിയ പാർട്ടി ആ സാഹചര്യത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങളും നടത്തി.
ബ്രിട്ടീഷ് അധികൃതർ തങ്ങളുടെ സൈനിക രഹസ്യരേഖകൾ അതീവ രഹസ്യമായാണ് സൂക്ഷിച്ചിരുന്നത് എന്നും സ്വാതന്ത്ര്യലബ്ധി മുൻകൂട്ടിക്കണ്ട്‌ അവ നശിപ്പിച്ചിരിക്കാം എന്നും ഇതിലൂടെ വ്യക്തമാകുന്നു. ബ്രിട്ടീഷ് സൈന്യം രണ്ടാം യുദ്ധകാലത്ത് ഒരു ഘട്ടത്തിൽ കമ്യൂണിസ്റ്റ് പടയെ പരിശീലിപ്പിക്കുകയും യുദ്ധത്തിൽ ഉപയോഗിക്കുകയും ചെയ്തതായി സൂചിപ്പിക്കുന്ന നിരവധി രേഖകൾ ഉണ്ടെങ്കിലും അതേക്കുറിച്ച് വ്യക്തമായ രേഖകൾ ഒന്നും ലഭിക്കാത്തത് അവ നശിപ്പിക്കപ്പെട്ടതിനാലാണ് എന്ന് കരുതാം. അതോടൊപ്പം സോവിയറ്റ് യൂണിയന്റെ നിലപാടുകളിൽ സ്വാതന്ത്ര്യം കിട്ടിയതോടെ മാറ്റങ്ങൾ സംഭവിച്ചു എന്ന സൂചനയും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ അധികാരം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളുമായി കൂട്ടിവായിക്കേണ്ടിവരും.
കമ്യൂണിസത്തെയും കമ്യൂണിസ്റ്റുകാരേയും നിരീക്ഷിക്കാനായി രഹസ്യാന്വേഷണ വിഭാഗത്തെ ശക്തിപ്പെടുത്താനായുള്ള നിർദ്ദേശങ്ങളാണ് ആ കത്തിലൂടെ ആഭ്യന്തരമന്ത്രി സർദാർ പട്ടേലിന് ലഭിക്കുന്നത്. വിവിധ രാജ്യങ്ങളിലെ കമ്യൂണിസ്റ്റുകാരുടെ ചരിത്രവും കൂടെനിന്നുകൊണ്ട് അധികാരം അട്ടിമറിക്കുന്ന രീതികളുമെല്ലാം ആ കത്തിൽ വിവരിച്ചിരിക്കുന്നു. കമ്യൂണിസ്റ്റ് പാർട്ടികളുടെ കുതന്ത്രങ്ങളും അധികാരം പിടിച്ചെടുക്കുന്ന രീതികളും മനസ്സിലാക്കാതെ പോകരുതെന്ന നിശ്ചയത്തോടെ അന്നത്തെ സർക്കാർ പിന്നീട് പ്രവർത്തിച്ചു എന്നത് ചരിത്രം.
<<<രക്തരൂക്ഷിത കലാപങ്ങൾ>>>
ഗൊറില്ല യുദ്ധമുറകളും സായുധ പരിശീലനവും താല്പര്യവുമുള്ള എല്ലാവരെയും കൂടെക്കൂട്ടി സ്വാതന്ത്യ ഭാരതത്തിന്റെ അധികാരം അട്ടിമറിക്കാൻ പാർട്ടി ആവത് ശ്രമിച്ചു. സ്വതന്ത്രഭാരതത്തെ വിവിധ രാജ്യങ്ങളായി മുറിക്കണം എന്ന നിലപാട് പാർട്ടി എടുത്തതിന് പിന്നിലും ചില പ്രദേശങ്ങളിൽ എങ്കിലും അധികാരം പിടിച്ചെടുക്കുക എന്ന ദുരാഗ്രഹത്തിൻ്റെ ഭാഗമായാണ്. അധികാരം ലഭിക്കാൻ ജനാധിപത്യമാർഗ്ഗം സ്വീകരിക്കുക എന്നത് കമ്യൂണിസ്റ്റ് ശൈലി അല്ലാത്തതുകൊണ്ട് രക്തരൂക്ഷിത കലാപത്തിനായി പാർട്ടി ആവത് ശ്രമിച്ചു.
സായുധകലാപത്തിന് പാർട്ടി പച്ചക്കൊടി കാട്ടിയതോടെ പശ്ചിമ ബംഗാൾ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ കമ്യൂണിസ്റ്റ് ആക്രമണം രൂക്ഷമാവുകയും അവ ഒരു ആഭ്യന്തര യുദ്ധമായി പരിണമിക്കുമെന്ന് രാജ്യം ഭയക്കുകയും ചെയ്തു. അന്നത്തെ "ദി ഹിന്ദു" പത്രത്തിന്റെ എഡിറ്റോറിയൽ വായിച്ചാൽ ആ സായുധ യുദ്ധത്തിന്റെ രൂക്ഷത വ്യക്തമാവും. (തെളിവ്-11)
<<<പാർട്ടിയുടെ നിരോധനം>>>
തുടർന്ന് പശ്ചിമ ബംഗാളിൽ കമ്യൂണിസ്റ്റ് പാർട്ടിയെ സർക്കാർ നിരോധിക്കുകയും
കമ്യൂണിസ്റ്റ് പാർട്ടിക്കാരിൽനിന്ന് വൻതോതിൽ ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. (തെളിവ്-12)
(തെളിവ്-13)
കമ്യൂണിസ്റ്റ് പാർട്ടി സമാധാനത്തിന് ഭീഷണിയായി സർക്കാർ വിലയിരുത്തുകയും സർവ്വശക്തിയുമെടുത്ത് അടിച്ചമർത്താൻ തീരുമാനിക്കുകയും ചെയ്തു. പാർട്ടിയുടെ പദ്ധതി ആഭ്യന്തര യുദ്ധമായിരുന്നുവെന്നും സോവിയറ്റ് സഹായം അതിനായി പാർട്ടിക്ക് ലഭിച്ചിരുന്നുവെന്നും അന്നത്തെ പത്രവാർത്ത വ്യക്തമാക്കുന്നു.(തെളിവ്-14)
(തെളിവ്-15)
(തെളിവ്-16)
പാർട്ടിയുടെ പത്രങ്ങൾ അസത്യവാർത്തകൾ പടച്ചുവിടാനും ജനരോഷം ആളിക്കത്തിക്കുവാനും ശ്രമിച്ചു. അതേക്കുറിച്ച് അന്നത്തെ സാഹചര്യങ്ങൾ വിശദീകരിക്കുന്ന സർദാർ വല്ലഭായി പട്ടേലിന് 1949 ഫെബ്രുവരിയിൽ ലഭിച്ച നിവേദനം അത് വ്യക്തമാക്കുന്നുണ്ട്. പാർട്ടി പത്രമായ പീപ്പിൾസ് ഏജ് നിരോധിക്കണം എന്ന ആവശ്യമാണ് എല്ലാ പ്രവിശ്യകളിൽ നിന്നും ഉയർന്നുവന്നത്. (തെളിവ്-17)

<<<ആസാമിലെ സായുധകലാപം>>>
അസാമിൽ ജനങ്ങളുടെ ദാരിദ്ര്യം മുതലെടുത്ത് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിച്ചതിന്റെയും കിഴക്കൻ പാകിസ്ഥാൻ അതിർത്തിയിൽ കമ്യൂണിസ്റ്റുകാർ യുദ്ധത്തിന് തയ്യാറായതും അന്നത്തെ സർക്കാരിന് ലഭിച്ച കത്തുകളിലൂടെ വായിച്ചെടുക്കാം. (തെളിവ്-18)

അതോടൊപ്പം അസാമിൽ സ്വാതന്ത്ര്യലബ്ധിക്ക് മുൻപേതന്നെ അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെ മുസ്ളീം ലീഗും കമ്യൂണിസ്റ്റ് പാർട്ടിയും ആക്രമണങ്ങൾ ആരംഭിച്ചിരുന്നു എന്നത് 1947 ഏപ്രിലിലെ സർക്കാർ രഹസ്യരേഖകൾ വെളിയിലായതിന്റെ പത്രവാർത്തകളിലൂടെ വ്യക്തമാകുന്നുണ്ട്. (തെളിവ്-19)
<<<ഹൈദരാബാദിലെ സായുധകലാപം>>>
ഹൈദ്രാബാദിലെ നിസാം ഇന്ത്യൻ യൂണിയനിൽ ചേരാതെ മാറിനിൽക്കാൻ ശ്രമിച്ചപ്പോൾ അവിടെ കമ്യൂണിസ്റ്റ് ഭരണം കൊണ്ടുവരാൻ കമ്യൂണിസ്റ്റ് പാർട്ടി ശ്രമിച്ചിരുന്നു എന്നത് അന്നത്തെ പാർട്ടി പത്രങ്ങളിലെ ആഹ്വാനം വായിച്ചാൽ മനസ്സിലാക്കാം. (തെളിവ്-20)
അന്നത്തെ ഹൈദരാബാദിലെ നൽഗൊണ്ട ജില്ലയിൽ അതിരൂക്ഷമായ പോരാട്ടമാണ് കമ്യൂണിസ്റ്റുകാർ കാഴ്ചവെച്ചത്. അവിടത്തെ സായുധപോരാട്ടം അടിച്ചമർത്തിയശേഷം ഹൈദ്രാബാദ് സംസ്ഥാന പ്രസിഡണ്ട് നടത്തിയ പ്രസംഗത്തിൽ 6 മാസത്തിനുള്ളിൽ 500 കോൺഗ്രസ് പ്രവർത്തകരെ മാത്രം കമ്യൂണിസ്റ്റുകാർ കൊന്നുതള്ളി എന്ന് മനസ്സിലാക്കാം. (തെളിവ്-21)
<<<സായുധ യുദ്ധത്തെക്കുറിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ട്>>>
സ്വാതന്ത്ര്യസമരത്തിനുശേഷമുള്ള കമ്യൂണിസ്റ്റ് അട്ടിമറി പ്രവർത്തനങ്ങളെ സംബന്ധിച്ച ഒരു സമഗ്ര ഇന്റലിജൻസ് "അതീവ രഹസ്യ" റിപ്പോർട്ട് 1949 ആഗസ്റ്റ് 7-ന് ആഭ്യന്തരമന്ത്രി വല്ലഭായി പട്ടേലിന് ലഭിച്ചു. അതിലൂടെ കണ്ണോടിച്ചാൽ സർക്കാരിനെ രക്തരൂക്ഷിതമായ സായുധവിപ്ലവത്തിലൂടെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കാൻ കമ്യൂണിസ്റ്റ് ശ്രമങ്ങളെക്കുറിച്ച് ഏകദേശധാരണ ലഭിക്കും. (തെളിവ്-22)







ഈ രേഖകൾ പ്രകാരം ഇന്ത്യൻ കമ്യൂണിസ്റ്റുകാർ ഹൈദ്രാബാദ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ പുതിയ തന്ത്രങ്ങൾ പയറ്റുന്നതായി കാണാം. വിദേശ(സോവിയറ്റ്) പിന്തുണയോടെ രണദേവ് പാർട്ടിയുടെ ജനറൽ സെക്രട്ടറി ആയതും നെഹ്‌റുവിന് പിന്തുണ കൊടുത്തിരുന്ന പി.സി ജോഷി പടിയിറങ്ങിയതും വിവരിച്ചിരിക്കുന്നു. കൂടാതെ കോമിൻഫോമിൻറെ സോവിയറ്റ് പ്രതിനിധികൾ ഇന്ത്യൻ കമ്യൂണിസ്റ്റുകാർക്ക് പണവും "ആയുധങ്ങളും" വാഗ്ദാനം ചെയ്തതായി പറയുന്നു. ബർമ്മയിൽ നിന്നുള്ള പ്രതിനിധി തൻ്റെ നാട്ടിലും അധികാരം അട്ടിമറിക്കുന്നതിനെക്കുറിച്ച് ശുഭപ്രതീക്ഷ പങ്കുവെക്കുന്നു.
"റെഡ് ഗാർഡ്‌സ്" എന്നപേരിൽ സായുധവിപ്ലവകാരികളെ പരിശീലിപ്പിക്കാനുമുള്ള ശ്രമങ്ങൾ പാർട്ടി നടത്തി. ഗൊറില്ല യുദ്ധമുറകളും ആയുധങ്ങൾ കൈക്കലാക്കാനും ഉപയോഗിക്കാനുമുള്ള കഴിവുമുള്ള ഘടകത്തെ പാർട്ടി സായുധകലാപത്തിനായി അണിനിരത്തി. തൊഴിലാളികളെയും പാർട്ടി പ്രസിദ്ധീകരണങ്ങളെയും നാട്ടിൽ പണിമുടക്കുകളും അരാജകത്വവും ഭയവും പടർത്താനായി നിയോഗിച്ചു. പാർട്ടിയുടെ നിർദ്ദേശപ്രകാരം അത്തരത്തിൽ സംഘടിപ്പിച്ച സംഭവവികാസങ്ങളും ഇന്റലിജൻസ് രേഖകൾ വിശദീകരിക്കുന്നു. അസാം, പശ്ചിമബംഗാൾ, ബിഹാർ, ഐക്യ പ്രവിശ്യ, ഡൽഹി, പഞ്ചാബ്, ബോംബെ, ഒറീസ, മദ്രാസ്, മദ്ധ്യ പ്രവിശ്യ എന്നിവിടങ്ങളിൽ നടന്ന കമ്യൂണിസ്റ്റ് അട്ടിമറി പ്രവർത്തനങ്ങളെയാണ് തുടർന്ന് ഇന്റലിജൻസ് വിവരിക്കുന്നത്.
<<<യുദ്ധ പരാജയവും ജനാധിപത്യ മാർഗ്ഗവും>>>
കമ്യൂണിസ്റ്റുകാരുടെ ലക്ഷ്യവും മാർഗ്ഗവും തിരിച്ചറിഞ്ഞ സർക്കാർ കമ്യൂണിസ്റ്റുകാരെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. സർക്കാരിന് അന്നതതിന് സാധിച്ചതുകൊണ്ട് മറ്റൊരു കമ്യൂണിസ്റ്റ് സാമന്തരാജ്യമായി ഇന്ത്യയെയോ ഇന്ത്യയിലെ ചില പ്രദേശങ്ങളെയോ മാറ്റാൻ കമ്യൂണിസ്റ്റുകാർക്ക് സാധിച്ചില്ല. ഗത്യന്തരമില്ലാതെ പാർട്ടി പതിയെ ജനാധിപത്യത്തിന്റെ മാർഗ്ഗത്തിലെത്തി. 1951-52-ൽ നടന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തിരഞ്ഞെടുപ്പിൽ 3.29% വോട്ടുവാങ്ങി 16 സീറ്റുകൾ കമ്യൂണിസ്റ്റ് പാർട്ടിക്ക് ലഭിച്ചു.
<<<തുടരുന്ന ദേശവിരുദ്ധത>>>
പിന്നീട് സോവിയറ്റ് യൂണിയനിൽ നിന്നും ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി പതിയെ അകലുകയും തർക്കങ്ങൾ ഉണ്ടായെങ്കിലും ചൈനയെ മേൽഘടകമായി വാഴ്ത്തുകയും ചെയ്തു. 1962-ൽ ഇന്ത്യാ-ചൈന യുദ്ധമുണ്ടായപ്പോൾ ചൈനയാണ് അതിർത്തി ലംഘിച്ചത് എന്ന വസ്തുത അംഗീകരിക്കാനോ ചൈനയെ തള്ളിപ്പറയാനോ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി തയ്യാറാകാതെ "തന്ത്രപരമായ സമീപനം" സ്വീകരിച്ചു. അന്നത്തെ പത്രവാർത്തയുടെ അവസാനം ആ രാജ്യദ്രോഹനിലപാട് വായിക്കാവുന്നതാണ്. (തെളിവ്-23)
തുടർന്ന് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയെ നിരോധിക്കണം എന്ന ആവശ്യം ഉയർന്നുവന്നിരുന്നു. (തെളിവ്-24)
ഇന്ന്, ചൈനയുടെയും മറ്റ് കമ്യൂണിസ്റ്റ് രാജ്യങ്ങളുടെയും താല്പര്യം സംരക്ഷിക്കുന്ന അഞ്ചാംപത്തിയായി വിവിധ കമ്യൂണിസ്റ്റ് പാർട്ടികൾ വിവിധ രൂപത്തിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്നു. ഗതികേടുകൊണ്ട് ജനാധിപത്യം സ്വീകരിക്കേണ്ടിവന്ന കമ്യൂണിസ്റ്റുകാർ, ഇന്നിപ്പോൾ മറ്റ് പാർട്ടികളെ ജനാധിപത്യത്തെക്കുറിച്ചും സ്വാതന്ത്ര്യക്കുറിച്ചും പഠിപ്പിക്കുന്നു. ആയുധങ്ങളുമായി ജനാധിപത്യസംവിധാനത്തെ ഭീകരാക്രമണങ്ങളിലൂടെ കീഴടക്കാനായി ഇപ്പോഴും ശ്രമിക്കുന്ന കമ്യൂണിസ്റ്റുകാർ കാടുകളിൽ അഭയം പ്രാപിച്ചിരിക്കുന്നു.
ഒരുകാലത്ത് ലോകത്തെമ്പാടും ശക്തിപ്രാപിച്ച് കോടിക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കിയ, ഇന്നും കൊന്നൊടുക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ അവശേഷിക്കുന്ന കനൽത്തരികൾ കൂടി രാജ്യത്തുനിന്ന് പെട്ടന്ന് ഇല്ലാതാകട്ടെ..

Comments