വീര സവർക്കർ ബ്രിട്ടീഷുകാരുടെ ചെരുപ്പുനക്കിയാണ് എന്നുള്ള പ്രൊപ്പഗണ്ട ഇറക്കുന്ന കമ്യൂണിസ്റ്റുകാർ ചരിത്രം പഠിക്കേണ്ടത് സ്വന്തം പാർട്ടിയുടെ 1942 ലെ ദേശീയ ജനറൽസെക്രട്ടറിയായിരുന്ന പി.സി.ജോഷി ഒപ്പിട്ട് ബ്രിട്ടീഷുകാർക്ക് നൽകിയ അതീവ രഹസ്യ കത്തുകളും മെമ്മോറാണ്ടങ്ങളും നാടിനെ ഒറ്റുകൊടുക്കാമെന്ന ഉറപ്പുകളുടെയും ചരിത്രരേഖകൾ വായിച്ചാണ്.
ബ്രിട്ടീഷുകാരുടെ സഹായത്തോടെ ആരംഭിച്ച ദേശാഭിമാനി പത്രം തിരുവിതാംകൂറിൽ നിരോധിക്കപ്പെട്ടപ്പോൾ ബ്രിട്ടീഷ് സർക്കാരിന് പാർട്ടി സെക്രട്ടറി നൽകിയ കത്തിലെ അനുബന്ധം മാത്രമാണ് പോസ്റ്റിൽ കൊടുത്തിരിക്കുന്ന ചരിത്രരേഖ. ഇതുമാത്രം വായിച്ചാൽ മനസ്സിലാകും ആരാണ് രാജ്യത്തെ ബ്രിട്ടീഷുകാർക്ക് രഹസ്യമായി ഒറ്റുകൊടുത്തിരുന്നത് എന്നും ആരാണ് ബ്രിട്ടീഷുകാരുടെ ഷൂ നക്കിയിരുന്നത് എന്നും.
രേഖയുടെ മലയാള തർജ്ജിമ താഴെ കൊടുക്കുന്നു..
(അഞ്ചാംപത്തികൾ എന്ന് കമ്യൂണിസ്റ്റുകാർ വിശേഷിപ്പിക്കുന്നത് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം നടത്തുന്ന കോൺഗ്രസിനെ മുതൽ സുഭാഷ് ചന്ദ്രബോസിനേപ്പോലുള്ള ദേശീയ വിപ്ലവകാരികളെ വരെയാണ്)
""തിരുവിതാംകൂറിന്റെ അനുബന്ധ കുറിപ്പ്
തിരുവിതാംകൂറിന്റെ മെമ്മോറാണ്ടം തയ്യാറാക്കിയതിനുശേഷമാണ് തിരുവിതാംകൂറിൽ ദേശാഭിമാനി നിരോധിച്ചു എന്ന വാർത്ത ഞങ്ങൾക്ക് കിട്ടിയത്.
സർക്കാരിന്റെ ഈ നടപടി ദേശീയ സുരക്ഷാ താല്പര്യങ്ങൾക്ക് ഉണ്ടാക്കിയ കേട് എത്രയെന്ന് വിവരിക്കാൻ ബുദ്ധിമുട്ടാണ്. ദേശസ്നേഹികളോട് ആഴ്ചതോറും സത്യാഗ്രഹത്തിന്റെയും അട്ടിമറിപ്രവർത്തനങ്ങളുടെയും നയങ്ങൾ ഉപേക്ഷിക്കാനും, തൊഴിലാളികളോടും കർഷകരോടും ഉത്പാദനം വർദ്ധിപ്പിക്കാനും, വിശക്കുന്ന ജനക്കൂട്ടത്തോട് കൊള്ളയടിക്കുന്നതിൽനിന്നും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽനിന്നും വിട്ടുനിൽക്കാനും ആഹ്വാനം ചെയ്യുന്ന ഒരേയൊരു പത്രം ദേശാഭിമാനി ആണ്. ഈ പത്രം നിരോധിക്കുന്നത് അഞ്ചാംപത്തികൾക്ക് മുഴുവൻ ഭക്ഷണവും നല്കുന്നതുപോലാണ്. കമ്യൂണിസ്റ്റുകാരെപ്പോലെ അഞ്ചാംപത്തികൾക്കെതിരെ പോരാടിയവർ വേറെ ആരുമില്ല.
അതിനാൽ ഞങ്ങൾ പെട്ടന്ന് ഈ നിരോധനം പിൻവലിക്കാൻ ആവശ്യപ്പെടുന്നു.""

Comments
Post a Comment