ജർമ്മനിയെയും ജപ്പാനെയും പിന്തുണച്ച ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം!

ഘോരഘോരം ഫാസിസ്റ്റ് വിരുദ്ധത പ്രസംഗിച്ചിരുന്ന ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി ഇന്നിപ്പോൾ കേരളത്തിലെ ഒരു പ്രാദേശിക പാർട്ടിയായി കെട്ടടങ്ങിയെങ്കിലും അവരുടെ ഭൂതകാല ചരിത്രത്തിന്റെ കനൽത്തരികൾ ഒടുങ്ങിയിട്ടില്ല.

രണ്ടാം ലോകമഹായുദ്ധത്തിന്റെ ഒരു നിർണ്ണായക സമയത്ത് പരസ്പരം രഹസ്യ യുദ്ധകരാറിലൂടെ യൂറോപ്പിലെ അനവധി രാജ്യങ്ങളെ യുദ്ധംചെയ്ത് പിടിച്ചടക്കിയിരുന്ന സ്റ്റാലിന്റെ റഷ്യയും ഹിറ്റ്ലറിന്റെ ജർമ്മനിയും തമ്മിലടിച്ചപ്പോൾ സ്റ്റാലിൻ ഗത്യന്തരമില്ലാതെ ബ്രിട്ടീഷ് സഹായം തേടി. അതോടെ സ്റ്റാലിന്റെ വിതീതവിധേയരായിരുന്ന ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്കും ബ്രിട്ടീഷ് ദാസ്യത്വം സ്വീകരിക്കേണ്ടിവന്നു. അതോടെ ജപ്പാൻ വിരുദ്ധ പ്രൊപ്പഗണ്ടയും ജർമ്മനി വിരുദ്ധ പ്രൊപ്പഗണ്ടയും സ്വീകരിച്ച് ഫാസിസ്റ്റ് വിരുദ്ധമുദ്രാവാക്യം ഏറ്റെടുത്തു. ബ്രിട്ടീഷ് വിരുദ്ധ സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യം തട്ടിൻപുറത്തുവെച്ച ഇന്ത്യൻ കമ്യൂണിസ്റ്റുകാർ അക്ഷരാർത്ഥത്തിൽ ബ്രിട്ടീഷ് ഷൂനക്കിവെളുപ്പിക്കാൻ ആരംഭിച്ചു.
ബ്രിട്ടീഷ് വിരുദ്ധ നിലപാടുകൾ സ്വീകരിച്ചിരുന്ന സമയത്ത് ഇന്ത്യൻ കമ്യൂണിസ്റ്റുകാരെ സഹായിച്ചിരുന്നത് ആരൊക്കെയായിരുന്നു എന്നതാണ് ഏറ്റവും രസകരം. വേറാരുമല്ല, കമ്യൂണിസ്റ്റുകാർ പിന്നീട് എതിർത്തിരുന്ന ജർമ്മനിയും ജപ്പാനും ഇറ്റലിയും!
അതെ., ഇന്ത്യൻ കമ്യൂണിസ്റ്റുകാരുടെ ചരിത്രം തെരുവ് വേശ്യയുടെ ചരിത്രത്തേക്കാൾ മോശപ്പെട്ടതുതന്നെയാണ് എന്ന് ചരിത്രരേഖകൾ പരിശോധിച്ചാൽ മനസ്സിലാകും. പോസ്റ്റിൽ കൊടുത്തിരിക്കുന്ന രേഖകൾ രണ്ടാംലോകമഹായുദ്ധത്തിന്റെ ആരംഭത്തിലുള്ളവയാണ്. ജർമ്മനി ഉടൻതന്നെ ബ്രിട്ടനെ കീഴടക്കുമെന്നും അതിനുശേഷം ഇന്ത്യയെ മൂന്നായി മുറിച്ച് റഷ്യയ്ക്കും ജപ്പാനും ഇറ്റലിക്കും പങ്കിട്ടുനല്കാനുമുള്ള രഹസ്യരേഖകളാണ് കാൺപൂരിലെ കമ്യൂണിസ്റ്റുകാരിൽനിന്ന് ലഭിച്ചത്.
ബംഗാളും ബീഹാറും ജപ്പാന്! ഉത്തർപ്രദേശും പഞ്ചാബും റഷ്യയ്ക്ക്! ദക്ഷിണേന്ത്യ മുഴുവൻ ഇറ്റലിക്ക്! ജർമ്മനി ഏറ്റവും വലിയ ശക്തിയാകുമെന്നും അവർ ഇന്ത്യയ്ക്ക് നിരവധി സഹായങ്ങൾ അനുവദിക്കുമെന്നും ഇന്ത്യൻ കമ്യൂണിസ്റ്റുകാർ അന്ന് പ്രതീക്ഷിച്ചിരുന്നു! അതിനുള്ള മാസ്റ്റർ പ്ലാനുമായാണ് ഇന്ത്യൻ കമ്യൂണിസ്റ്റുകാർ അന്ന് പ്രവർത്തിച്ചിരുന്നത്.
ഇവരാണ് പിന്നീട് വലിയ ജപ്പാൻ വിരുദ്ധരും ഫാസിസ്റ്റ് വിരുദ്ധരുമായി മാറിയത് എന്നതാണ് ഏറ്റവും നാണംകെട്ട കമ്യൂണിസ്റ്റ് ചരിത്രം!
National Archives of India Reference: File Name:-Surveys on the Activities of the Foreigners In India; File No:- HOME_POLITICAL_EW_1940_NA_F-59-2; Page 267.

Comments