ദേശാഭിമാനി അടക്കമുള്ള പത്രങ്ങൾക്ക് പ്രത്യേക ബ്രിട്ടീഷ് ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടുള്ള കമ്യൂണിസ്റ്റ് പാർട്ടിയുടെ കത്ത്!

മറ്റുള്ളവരുടെ പൃഷ്‌ഠം താങ്ങുക, മറ്റുള്ളവരുടെ കങ്കാണിപ്പണി നടത്തിക്കൊടുക്കുക തുടങ്ങിയ ചരിത്രനിയോഗമാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടികൾക്കുള്ളത്. സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാർക്ക് വേണ്ടി കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ "രഹസ്യ" വേഴ്ചകളുടെ ധാരാളം ഫയലുകൾ ബ്രിട്ടീഷ് ലൈബ്രറിയിലും നാഷണൽ ആർക്കൈയ്‌വ്‌സിലും കണ്ടെത്താൻ സാധിക്കും. തുടക്കത്തിൽ സോവിയറ്റ് യൂണിയൻ, സോവിയറ്റ് യൂണിയന്റെ താല്പര്യപ്രകാരം ബ്രിട്ടീഷ് സർക്കാർ, പിന്നീട് ചൈന, ഇപ്പോൾ ഇസ്‌ളാമിക ഭീകരർ.. അങ്ങിനെ ഇന്ത്യൻ കമ്യൂണിസ്റ്റുകാർ കങ്കാണിപ്പണി ചെയ്തുകൊടുത്തുള്ളവരുടെ ലിസ്റ്റ് നീണ്ടുപോവുകയാണ്.

അത്തരത്തിൽ കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയുടെ പേരിലുള്ള 1944 ലെ 5 പേജുകളുള്ള ഒരു കത്ത് ആണ് ഈ പോസ്റ്റിന്റെ ഉള്ളടക്കം. ഈ കത്തിൽ പാർട്ടി ജനറൽ സെക്രട്ടറി പി.സി. ജോഷിയുടെ പേരോ ഒപ്പോ രേഖപ്പെടുത്തിയിട്ടില്ല. ജോഷിയുടെയും മറ്റ് പാർട്ടി നേതാക്കളുടെയും പേരിലുള്ള നിരവധി കത്തുകളും അതിന് ബ്രിട്ടീഷുകാരുടെ മറുപടികളും കമ്യൂണിസ്റ്റ് പാർട്ടിയെ ബ്രിട്ടീഷുകാർ നിയന്ത്രിക്കുന്നതായ രേഖകളും ബ്രിട്ടീഷ് താല്പര്യം സംരക്ഷിക്കുന്നുണ്ട് എന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉറപ്പുകളും എല്ലാം ഇപ്പോൾ പരസ്യമായ രഹസ്യ ചരിത്രരേഖകളാണ്. ഇന്നത്തെ കമ്യൂണിസ്റ്റ് പാർട്ടി ഏതൊക്കെ വിദേശശക്തികളുടെ കങ്കാണിപ്പണി ആണ് ചെയ്യുന്നത് എന്നത് വെളിവാകാൻ എത്രനാൾ കഴിയണം എന്നതുമാത്രമാണ് ചിന്തനീയം.
ഈ കത്തിലെ ഒന്നാം പേജ് നോക്കുക. അച്ചടി മാദ്ധ്യമങ്ങൾക്കായി ബ്രിട്ടീഷുകാരിൽനിന്ന് "പ്രത്യേക ആനുകൂല്യങ്ങൾ" കിട്ടാനായുള്ള കമ്യൂണിസ്റ്റ് പാർട്ടിയുടെ കത്തിൽ, തങ്ങളുടെ പാർട്ടി ബ്രിട്ടീഷ് വിധേയത്വത്തിൽ എത്തിയതുകൊണ്ടാണ് പാർട്ടിക്കുണ്ടായിരുന്ന നിരോധനം നീക്കിയത് എന്നും പാർട്ടിക്ക് "രാജ്യസ്നേഹമുണ്ട്" എന്നും വിവരിച്ചിരിക്കുന്നു. ഞങ്ങളുടെ പാർട്ടി ബ്രിട്ടീഷുകാരുടെ യുദ്ധത്തിനോടൊപ്പം ആണെന്നും ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭം അലയടിച്ച 1942 ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാ സമരകാലത്ത് തങ്ങൾ ബ്രിട്ടീഷ് പക്ഷത്തായിരുന്നു എന്നും കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി, "സൗജന്യങ്ങൾ" ബ്രിട്ടീഷുകാരെ ഓർമ്മിപ്പിക്കുന്നു. ഇതോടൊപ്പം നിസ്സഹകരണ പ്രക്ഷോഭകാലത്തും ഉത്പാദനം വർദ്ധിപ്പിക്കാനും സ്വാതന്ത്ര്യസമര അട്ടിമറി പ്രവർത്തനങ്ങൾക്കെതിരെ പ്രവർത്തിക്കാനും പാർട്ടി ഉണ്ടായിരുന്നു എന്നും സെക്രട്ടറി ഓർമ്മിപ്പിക്കുന്നു.


കത്തിന്റെ രണ്ടാംപേജിൽ കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ ബ്രിട്ടീഷ് പക്ഷ പ്രവർത്തനത്തെക്കുറിച്ച് ശ്രദ്ധിക്കുക. കൂടാതെ, ജനങ്ങളെയും ബ്രിട്ടീഷ് പട്ടാളത്തെയും ഒന്നിപ്പിക്കാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ച് വിവരിച്ചിരിക്കുന്നു. പാർട്ടിയുടെ മുഖ്യ ആയുധങ്ങൾ അച്ചടി മാദ്ധ്യമങ്ങൾ ആണെന്നും അവ 1942 ൽ പാർട്ടിയുടെ നിരോധനം നീക്കിയശേഷം ബ്രിട്ടീഷ് അനുകൂല ആയുധങ്ങൾ ആയി പ്രവർത്തിച്ചുവരുന്നു എന്നും കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി ഈ കത്തിൽ സമർത്ഥിക്കുന്നു. അതിനായി പാർട്ടിയുടെ ഓരോ ഭാഷയിലുമുള്ള വിവിധ അച്ചടി മാദ്ധ്യമങ്ങളെക്കുറിച്ചും അവയുടെ പ്രചാരണശക്തിയെക്കുറിച്ചും വെളിപ്പെടുത്തുന്ന വിവരങ്ങൾ നൽകിയിരിക്കുന്നു. പാർട്ടിയുടെ നിരവധി ഭാഷകളിലുള്ള പത്രമാധ്യമങ്ങളിൽ ഒന്ന് മാത്രമായി മലയാളത്തിലുള്ള ദേശാഭിമാനിയും ഈ കത്തിൽ ഇടംപിടിച്ചിരിക്കുന്നു.


മൂന്നാംപേജിൽ അന്താരാഷ്ട്ര വിവരണങ്ങൾ നൽകി തങ്ങളുടെ പാർട്ടി സോവിയറ്റ് യൂണിയന്റെ താല്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്നതുകൊണ്ടാണ് ബ്രിട്ടീഷ് പക്ഷത്ത് പ്രവർത്തിക്കുന്നത് എന്ന് സമർത്ഥിക്കാൻ ശ്രമിക്കുന്നു. പത്ര മാദ്ധ്യമങ്ങൾക്കുപരിയുള്ള പ്രസാധക ശക്തിയും വിവരങ്ങൾ നിരത്തി കമ്യൂണിസ്റ്റ് പാർട്ടി ബ്രിട്ടീഷുകാരെ ബോധ്യപ്പെടുത്തുന്നു. ഇതിനുശേഷമാണ് പാർട്ടി തങ്ങളുടെ പദ്ധതിയെക്കുറിച്ച് വിവരിക്കുന്നത്. തങ്ങളുടെ പാർട്ടിയുടെ നിലപാടുകളും സമീപനങ്ങളും കൂടുതൽ ജനങ്ങളിൽ എത്തിക്കാൻ തങ്ങളുടെ "ആയുധങ്ങളെ" കൂടുതൽ വ്യാപിപ്പിക്കുവാൻ ആഗ്രഹിക്കുന്നു എന്നും അതിനായി കൂടുതൽ പത്രപേപ്പർ നൽകണം എന്നും അവർ ആവശ്യപ്പെടുന്നു.


നാലാംപേജിൽ ബ്രിട്ടീഷ് അനുകൂല പ്രചാരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കമ്യൂണിസ്റ്റ് പാർട്ടി നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് കൂടുതൽ വിശദീകരിച്ചിരിക്കുന്നു.


അഞ്ചാംപേജിൽ ദേശാഭിമാനി ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങളുടെ പേരുകൾ എടുത്തുപറഞ്ഞുകൊണ്ട് കമ്യൂണിസ്റ്റ് പാർട്ടിക്ക് ബ്രിട്ടീഷുകാരിൽ നിന്നും പ്രതീക്ഷിക്കുന്ന സഹായങ്ങളുടെ കണക്കുകൾ നിർത്തിയിരിക്കുന്നു. ബ്രിട്ടീഷ് അനുകൂല നിസ്വാർത്ഥ സേവനങ്ങൾക്ക് ഉതകുന്ന "രാജ്യസ്നേഹ" പാർട്ടി പ്രവർത്തങ്ങളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നതോടൊപ്പം വിവിധ പ്രവിശ്യകളിൽ കമ്യൂണിസ്റ്റ് പാർട്ടി ഘടകങ്ങൾ നടത്തിയ പ്രവർത്തനങ്ങളുടെ വിവരങ്ങൾ പിന്നീട് എത്തിക്കാം എന്നും കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി അവസാന പേജിൽ ഉറപ്പുനൽകുന്നു.


കമ്യൂണിസ്റ്റ് പാർട്ടി പണവും ആയുധങ്ങളും സ്വീകരിച്ച് ബ്രിട്ടീഷുകാർക്കുവേണ്ടി ബർമ്മയിൽ യുദ്ധം ചെയ്യുകപോലും ചെയ്ത കൂട്ടരാണ്. ഇക്കാര്യം വെളുപ്പെടുത്തിയത് ഡോക്ടർ അംബേദ്ക്കർ ആണ്. ആ രേഖകൾ കേരളീയം നേരത്തെ പുറത്തുവിട്ടതാണ്.

Comments